Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പൾസർ സുനി പുറത്തേക്ക് ; കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച് വിചാരണ കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. കർശന ഉപാധികളോടെയാണ് പൾസർ സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ.

ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു. നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പൾസർ സുനി കഴിഞ്ഞിരുന്നത്. 2017 ഫെബ്രുവരി 23 മുതൽ സുനി ജയിലിലായിരുന്നു.

Leave A Reply

Your email address will not be published.