Verification: ce991c98f858ff30

പിടി 7 നെ ശനിയാഴ്ചയ്ക്കകം പിടിക്കും

PT 7 wild elephant will be caught by Saturday.

KERALA NEWS TODAY – പാലക്കാട്: PT 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും. ദൗത്യസംഘം ഇതിനായുള്ള നടപടി തുടങ്ങി.

നിരീക്ഷണ വലയത്തിലുള്ള PT7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും.

രണ്ട് കുങ്കിയാനകളെ വെച്ചും PT 7 നെ തളയ്ക്കാം. നിലവിൽ വിക്രം, ഭരതൻ എന്നി കുംകി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്.

ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തങ്ങയിലെ സുരേന്ദ്രൻ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്.

 

 

Leave A Reply

Your email address will not be published.