Verification: ce991c98f858ff30

ഇന്റർവ്യൂ മാത്രമുള്ള നിയമനം ഇനിയില്ല; എഴുത്തുപരീക്ഷ നിർബന്ധമാക്കി പിഎസ്‍സി

KERALA NEWS TODAY – തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പിഎസ്‍സി എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു. ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല.അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇളവ് നൽകൂ.അപേക്ഷകർ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഇന്റർവ്യൂ മാർക്ക് 100ൽ ആണ്.എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയുടെ അറിവു വിലയിരുത്തുന്ന പോലെ ശാസ്ത്രീയമല്ല ഇന്റർവ്യൂ എന്നാണ് പിഎസ്‍സിയുടെ നിഗമനം.ഓരോ തസ്തികയിലേക്കും ഒഎംആർ, ഓൺലൈൻ, വിവരണാത്മക പരീക്ഷകളിൽ ഏത് നടത്തണമെന്ന് പിഎസ്‍സി തീരുമാനിക്കും.ദിവസം 20 തസ്തികകളിലേക്കു വരെ പരീക്ഷ നടത്താനുള്ള സാങ്കേതിക സംവിധാനം പിഎസ്‍സിക്ക് ഉണ്ട്.2 പരീക്ഷകൾക്ക് കൺഫർമേഷൻ നൽകിയ ശേഷം എത്താത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നതും പരിഗണനയിലുണ്ട്.ഈ വർഷത്തെ പരീക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനോടകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്ക് 1015 പരീക്ഷകളാണ് നടത്തുക.പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല പൊതു പരീക്ഷകൾ ഈ വർഷം അവസാനം നടത്തും.
Leave A Reply

Your email address will not be published.