
NATIONAL NEWS – കർണാടക : ക്ലാസ് മുറിയിൽ വച്ച് മുസ്ലീം വിദ്യാർത്ഥിയെ ഭീകരവാദിയെന്ന് വിളിച്ച അധ്യാപകന് സസ്പെൻഷൻ. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ രവീന്ദ്രനാഥ റാവുവിനെതിരെയാണ് നടപടിയെടുത്തത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകിയതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയരുന്നുണ്ട്.
മുംബൈ തീവ്രവാദ ആക്രമണ കേസിൽ പ്രതിയായി തൂക്കിക്കൊല്ലപ്പെട്ട അജ്മൽ അമീർ കസബിനോടാണ് വിദ്യാർത്ഥിയെ അധ്യാപകൻ ഉപമിച്ചത്.
ഇതിനെ ചോദ്യംചെയ്യുന്ന വിദ്യാർഥിയുടെ വിഡിയോ പുറത്തുവന്നു.
അധ്യാപകൻ ക്ഷമാപണം പറയുമ്പോൾ, ‘നിങ്ങളുടെ ക്ഷമാപണത്തിന് നിങ്ങളുടെ ചിന്തയെ മാറ്റാനാവില്ല’എന്ന് വിദ്യാർഥി പറയുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
National News Highlight – Professor suspended for calling student of Manipal Institute of Technology a terrorist.