കടുത്ത നടപടിയുമായി നിർമാതാക്കൾ; വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്
ENTERTAINMENT NEWS-ചെന്നൈ : തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് (റെഡ് കാർഡ്).
നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്.
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി.നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവയെയും വിലക്കി.