KERALA NEWS TODAY – കോട്ടയം : ബസ് ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വണ്ടി സമീപത്തേ കടയിലേക്ക് ഇടിച്ചു കയറി.കോട്ടയം ഏറ്റുമാനൂരില്‍ പാറോലിക്കലിലാണ് അപകടം. ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.പിറവം കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഇരുപതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം അത്ഭുതകമായി രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തില്‍ ചായക്കട പൂര്‍ണമായും തകര്‍ന്നു. കടയില്‍ ആളുണ്ടായിരുന്നില്ല.
google newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest News
0 25