Verification: ce991c98f858ff30

പ്രിൻസി കൊലപാതകം: ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസി എന്ന യുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു.

ശനിയാഴ്ച രാത്രിയിലായിരുന്നു പ്രിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്. മകനാണ് പ്രിന്‍സിയുടെ മൃതദേഹം ആദ്യം കണ്ടത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രിന്‍സി മക്കളുമായി സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിൻ്റെ അന്വേഷണം.

ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ ഇയാൾ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി. സംഭവ ദിവസം അന്തോണി ഭാര്യയേയും മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വീട്ടിലെത്തിയ ഉടൻ അന്തോണി കുട്ടികളെ കളിക്കാന്‍ പുറത്തേക്ക് പറഞ്ഞു വിടുകയും ചെയ്തു.

കളികഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ അകത്തെ മുറിയില്‍ ജീവനില്ലാതെ കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്ത് താമസിക്കുന്ന അച്ഛൻ്റെ മാതാവിനെയും അയല്‍വാസിയേയും വിവരമറിയിച്ചു. പ്രിന്‍സിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്ന രാത്രിയില്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ മകന്‍ വീട്ടില്‍ നിന്ന് അച്ഛന്‍ ഇറങ്ങിപ്പോകുന്നതായി കണ്ടുവെന്ന് പോലീസിനോട് പറഞ്ഞു. അന്തോണിസിനെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.