National News-ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ(99) അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഹീരാബെന്നിൻ്റെ ആരോഗ്യനില വഷളായി. ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ പത്രക്കുറിപ്പ് പുറത്തിറക്കി.
ഹീരാബെന്നിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം മോദി ഇവിടെയെത്തുമെന്ന വിവരവും ലഭിക്കുന്നുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി കെ കൈലാഷ്നാഥനും പ്രധാനമന്ത്രിയുടെ അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ജൂൺ 18 ന് ഹീരാബെൻ്റെ ജന്മദിനം ആഘോഷിച്ചിരുന്നു.
പ്രധാനമന്ത്രി മോദി അടുത്തിടെ ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു.
National News Highlight – Prime Minister’s mother is hospitalized.