National News-ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു.
നിസാരമായ പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കര്‍ണാടകയിലെ മൈസൂരുവില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
ബന്ദിപ്പൂരിലേക്ക് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം പ്രഹ്ലാദ് മോദി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് പ്രഹ്ലാദ് മോദിക്കൊപ്പം അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍വശം തകര്‍ന്നു. പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന് കാലില്‍ ഒടിവുണ്ട്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ മൈസൂരുവിലെ ജെ എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National News Highlight – Prime Minister’s brother and family injured in car accident.