ന്യൂഡൽഹി: സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുകയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ബജറ്റ് ലോകത്തിന് പ്രതീക്ഷയേകുന്നതായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘ആദ്യം ഇന്ത്യ, ആദ്യം പൗരന്മാർ എന്നതാണ് ഈ സർക്കാരിൻ്റെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകൾ ആണ് കേൾക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് ആദ്യമായാണ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യൻ ഭരണഘടനയുടെ അഭിമാനമാണെന്നും സ്ത്രീകളെയും ഗോത്ര പാരമ്പര്യങ്ങളെയും ബഹുമാനിക്കാനുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.