Verification: ce991c98f858ff30

മാധ്യമ ഭീമനെ വേട്ടയാടി മോദി?; മോദിക്ക് വേണ്ടത് ലോക മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ഭരണം

National News- ഇന്ത്യൻ വിപണിയിൽ വ്യാവസായിക താൽപര്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ തനിക്ക് ആകുമോ എന്ന ഭയപ്പാട് മോദിക്ക് പല കുറി തൻ്റെ ചേതനകളെ ഉദ്ദീപിപ്പിച്ചിരിക്കാം. കാരണം വ്യാവസായിക താൽപര്യങ്ങൾ മോദിയെ പലപ്പോഴും മാധ്യമങ്ങളെ വേട്ടയാടാനും പ്രേരിപ്പിച്ചിട്ടുണ്ട്.
കാരണം മറ്റൊന്നല്ല മോദിക്ക് വേണ്ടത് രാജ്യത്തെ സ്വാർത്ഥ താൽപര്യങ്ങൾ വിൽക്കപ്പെടാതിരിക്കാനുള്ള അവകാശങ്ങൾ ആണ്.

അധികാരം തങ്ങളുടെ പക്കൽ ഉള്ളപ്പോൾ ഒരു രാഷ്ട്രീയ വ്യവസായം തന്നെ ലോക മാർക്കറ്റിൽ മുമ്പോട്ട് വെയ്ക്കാനും മോദി ശ്രമിച്ചിട്ടുണ്ട്.
രാഷ്ട്രീയ വ്യവസായത്തിൻ്റെ മുഖം മൂടി അണിഞ്ഞ് ഇന്ത്യൻ മാധ്യമങ്ങളെ ഒറ്റു കൊടുക്കുന്ന പ്രവണത മോദി മുമ്പും ചെയ്തിട്ടുണ്ട്.
വാർത്തകളെല്ലാം മാധ്യമ സൃഷ്ടിയെന്ന് വരുത്തി മുന്നോട്ട് പോവാൻ താൽപര്യപ്പെടുന്ന മോദി പല കുറി ലക്ഷ്യം വെച്ചിരിക്കുന്നത് വാഷിങ്ങ്ടൺ പോസ്റ്റിനെ പോലെയുള്ള ലോക മാധ്യമങ്ങളെ വരെയാണ്.

ജെഫ് ബസോസിനെ പോലെയുള്ള മാധ്യമ ഭീമൻമാരെ വരെ പല കുറി മോദി വേട്ടയാടിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
കാശ്മീർ വിഷയത്തിൽ വാഷിങ് ടൺ പോസ്റ്റ് എടുത്തിട്ടുള്ള നിലപാടുകളാണ് മോദിയെ അത്തരത്തിൽ പ്രേരിപ്പിച്ചത്.
ലോക മാധ്യമങ്ങൾ കാശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാടും ദേശീയ മാധ്യമങ്ങൾ സ്വീകരിച്ച നിലപാടും ഒന്നെന്നിരിക്കെ മാധ്യമങ്ങളെ വേട്ടയാടുന്നത് പതിവ് ആക്കിയ മോദി മാധ്യമങ്ങളെ തൻ്റെ ചൊൽപടിയിൽ നിർത്താൻ ഡൊണാൾഡ് ട്രംപിനെ വരെ കൂട്ടുപിടിച്ച് യു.എസ് മാധ്യമങ്ങളെ ചൊൽപടിയിൽ നിർത്താൻ ശ്രമിച്ചു.

ഇത്തരത്തിൽ മാധ്യമങ്ങളോട് അസ്വാരസ്യം വെച്ച് പുലർത്തുന്ന മോദി വരും ദിനങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രീയ അധ:പതനത്തിനുള്ള തീരുമാനങ്ങൾ എടുത്ത് മുന്നേറിയാൽ പോലും മാധ്യമങ്ങൾ അത് നിർഭയം പുറത്ത് കൊണ്ടു വരുമ്പോൾ അതെല്ലാം
മാധ്യമങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നതിന് എന്ന തരത്തിൽ ഒരു രക്ഷപ്പെടൽ നടത്തി മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് തുടർന്നും ഒരു രാഷ്ട്രീയ അജണ്ടയാക്കുമോയെന്ന് അദ്ദേഹം ആത്മ പരിശോധന നടത്തട്ടെ.

 

 

 

 

National News Highlight – Modi hunted the media giant?; What Modi wants is a regime that threatens the world’s media.

Leave A Reply

Your email address will not be published.