കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു.
കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.
കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ നാളുകളായി തന്നെ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് ആശങ്ക നാട്ടുകാർ ഉന്നയിച്ചിരുന്നു.
ഈ മേഖലയിൽ നടാംങ്കണ്ടത്തിൽ ഉലഹന്നാൻ എന്ന കർഷകൻ്റെ പശുക്കിടാവിനേയും അഞ്ജാത ജീവി ആക്രമിക്കുകയും, ഭക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് പുലിയാണെന്ന് കർഷകനും, നാട്ടുരാരും ഉന്നയിച്ചിരുന്നു. പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് അവിടെ ഒരു ക്യാമറ സ്ഥാപിച്ചത്. ആ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ പതിഞ്ഞിരിക്കുന്നത്.