Verification: ce991c98f858ff30

ആദ്യ പടം ഹിറ്റായപ്പോള്‍ നിര്‍മ്മാതാവ് കാര്‍ സമ്മാനമായി നൽകി; കാശ് മതിയെന്ന് സംവിധായകൻ

It is customary in Tamil Nadu for the producers to gift cars to the directors when the film is a big hit.

Entertainment News- സിനിമ വന്‍ വിജയമാകുമ്പോള്‍ സംവിധായകര്‍ക്ക് നിര്‍മാതാക്കള്‍ കാര്‍ സമ്മാനം നല്‍കുന്നത് തമിഴകത്ത് പതിവാണ്.
എന്നാല്‍ പെട്രോള്‍ അടിക്കാനുള്ള പണമില്ലാത്തതിനാല്‍ കാര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സംവിധായകനാണ് പ്രദീപ് രംഗനാഥന്‍.
കാറിന് പകരം പണം മതിയെന്നായിരുന്നു നിര്‍മാതാവിൻ്റെ അടുത്ത് പ്രദീപിൻ്റെ മറുപടി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കോമാളി’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ് ടുഡേ’. റിലീസിന് ശേഷം പ്രതീക്ഷിക്കാത്ത വിജയമാണ് ‘ലവ് ടുഡേ’ കൈവരിച്ചത്.
അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതിനോടകം 50 കോടിയിലധികം കളക്ട് ചെയ്തുകഴിഞ്ഞു. 2019ല്‍ പുറത്തിറങ്ങിയ കോമാളിക്കാകട്ടെ 15 കോടി രൂപയാണ് ചെലവായത്.
ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 50 കോടി രൂപയും.

‘കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെങ്കിലും ഞാന്‍ അതു തിരികെ നല്‍കി. അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു.
അടുത്ത മൂന്നു വര്‍ഷം ജീവിക്കാനും എന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു. എന്നും എൻ്റെ പാഷന്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്.

പണമാണ് എനിക്കു വലുതെങ്കില്‍ എൻ്റെ അടുത്ത സിനിമ ഉടന്‍തന്നെ തുടങ്ങിയേനെ.
പക്ഷേ സിനിമയില്‍നിന്ന് എനിക്ക് വേണ്ടത് സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുമ്പോള്‍ പോലും അവസരം ഉണ്ടായിട്ടും ഞാന്‍ സിനിമ ചെയ്യാത്തതെന്താണെന്ന് പലര്‍ക്കും മനസിലായിട്ടില്ല’, ഒരു അഭിമുഖത്തിലാണ് നടൻ്റെ പ്രതികരണം.

ഉദയനിധി സ്റ്റാലിൻ്റെ ‘റെഡ് ജയന്റ്’ മൂവീസാണ് ‘ലവ് ടുഡേ’ റിലീസിനെത്തിച്ചത്.
ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവാന്‍ ശങ്കര്‍ രാജയാണ്. പ്രദീപ് തന്നെയാണ് നായകനായിയെത്തിയത്. ഒപ്പം മലയാള നടി ഇവാന നായികയായിയെത്തിയ സിനിമയില്‍ സത്യരാജും, രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിലുണ്ട്.

 

 

 

Entertainment News Highlight – When the first film became a hit, the producer gifted the car.

Leave A Reply

Your email address will not be published.