Kerala News Today-ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ആത്മഹത്യചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന് ഒന്നാംപ്രതി.
മാനേജര്‍ കെ.എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ രണ്ടും മൂന്നു പ്രതികളാക്കി മാരാരിക്കുളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശനെ പ്രതിയാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.
ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്ഐആറിലുണ്ട്. വെള്ളാപ്പള്ളി നടേശനടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
മഹേശൻ്റെ കുടുംബം നല്കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. മഹേശൻ്റെ ആത്മഹത്യക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ നാലിനായിരുന്നു മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിൻ്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു ആത്മഹത്യക്കുറിപ്പ്.
Kerala News Today Highlight – Death of K.K.Mahesan: Vellapalli Natesan is the first accused.