Verification: ce991c98f858ff30

യൂണിഫോമിൽ മദ്യപിച്ച് നൃത്തം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: ഉത്സവത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്ത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ്‌ഐ കെ പി ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്. ശാന്തൻപാറയിലെ എസ് ഐ കെ സി ഷാജിയാണ് ഇങ്ങനെ യൂണിഫോമിൽ നൃത്തം ചവിട്ടുന്നത്. ചൊവ്വാഴ്ചയാണ് സംഭവം.

aഎസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ സ്ഥലത്ത് ഷാജിയെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ജോലിക്ക് നിയോഗിച്ചു. ചടങ്ങുകൾക്കിടെ ഉച്ചഭാഷിണിയിലൂടെ തമിഴ് പാട്ട് കേട്ടതോടെ എസ്ഐ ഷാജി നൃത്തം തുടങ്ങി. നൃത്തം നീണ്ടതോടെ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചു മാറ്റിയത്. സ്ഥലത്തുണ്ടായിരുന്ന ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ശാന്തൻപാറ സി ഐ അന്വേഷണം നടത്തി മൂന്നാർ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകി. ഇതിൻ്റെ അടിസഥനത്തിലാണ് ഡിഐജി സസ്പെൻഡ് ചെയ്തത്.

Leave A Reply

Your email address will not be published.