Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പോലീസ് നോട്ടിസ് നല്കി.
പോലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനിരിക്കെയാണ് നടപടി. വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാർച്ച്.
ഇന്ന് വൈകുന്നേരമാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയുള്ള സമരം കൂടുതൽ സംഘർഷത്തിന് വഴിവെക്കുമോയെന്ന ഭീതിയുണ്ട്. സ്ഥലത്ത് 600 പോലീസുകാരെ വിന്യസിക്കാൻ തീരുമാനമായി.
Kerala News Today Highlight – Police notice against Hindu Aikyavedi’s Vizhinjam march.