Verification: ce991c98f858ff30

സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പോലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ.

ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളാണ് കസ്റ്റഡിയിലായത്.

തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85 പേരാണ് പിടിയിലായത്. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്.

തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49പേര്‍ പിടിയിലായിട്ടുണ്ട്.

മലപ്പുറത്ത് 53 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് നഗരപരിധിയില്‍ അറസ്റ്റിലായവരില്‍ 18 പേര്‍ സ്ഥിരം കുറ്റവാളികളാണ്.

ഗുണ്ട-പോലീസ് ബന്ധം ഉള്‍പ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ പോലീസ് നടപടി ആരംഭിച്ചത്.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെയും,
സ്റ്റേഷന്‍ വാണ്ടഡ് ലിസ്റ്റില്‍ പേരുള്ളവരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.