National news – ചെന്നൈ: ബലാത്സംഗകേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തമിഴ്നാട് ശ്രീപെരുമ്പത്തൂരില്‍ ആണ് സംഭവം.
തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ബൈക്കില്‍ നിന്നും നാടന്‍ തോക്കെടുത്ത് പൊലീസിന് നേരേ വെടിവെക്കാനാണ് ഇരുവരും ശ്രമിച്ചത്.
തുടര്‍ന്ന് ഇരുവരുടേയും കാലിന് നേരേ പൊലീസ് വെടിവെക്കുകയായിരുന്നു. നിരവധി പീഡനക്കേസുകളിലെ പ്രതിയാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്.