Kerala News Today-കൊച്ചി: തെരുവ് നായകൂട്ടത്തെ കണ്ട് പേടിച്ചോടിയ പോലീസ് നായ സ്കൂട്ടറിടിച്ച് ചത്തു.
പോലീസ് ക്രൈം സീന്‍ ട്രാക്കര്‍ നായയായ ‘ഒലിവറാ’ണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച്ച രാത്രി 8.30 നായിരുന്നു സംഭവം.
എറണാകുളം സിറ്റി പോലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്സ്വാഡിലുള്ള നായയാണ് ഒലിവര്‍.
പരിപാലകന് മൂത്രമൊഴിപ്പിക്കാനായി സമീപത്തെ ഗ്രൗണ്ടില്‍ കൊണ്ടുപോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരുകൂട്ടം തെരുവുനായകള്‍ ഒലിവറിന് നേരെ തിരിയുകയായിരുന്നു.
ഇതുകണ്ട് പോലീസുകാരൻ്റെ കൈയില്‍ നിന്നും ലീഷ് വിട്ട് ഓടിയ നായ സീപോര്‍ട്ട് റോഡിലൂടെ പോകുന്ന സ്കൂട്ടറിന് മുന്നിൽ അകപ്പെടുകയായിരുന്നു.
പരിക്കേറ്റ നായയെ എരൂരിലെ പെറ്റ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂർ പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഹിൽപാലസ് പോലീസ് സ്ക്വാഡിൽ എത്തിയത്. നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്സ്വാഡ് ആസ്ഥാനത്ത് സംസ്കരിച്ചു.
Kerala News Today Highlight – Frightened by the pack of stray dogs; Police dog dies after being hit by a scooter.