17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി പൊലീസ്. തിരുവല്ല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം മണിമല സ്വദേശി കാളിദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫരീദാബാദിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് കാളിദാസിനെ പൊലീസ് കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച ശേഷം പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പോക്സോ കേസ് എടുത്തതിനെ തുടർന്ന് പ്രതി ഒളിവിൽ ആയിരുന്നു. ഫരീദാബാദ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.