പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.
തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെ(21)യാണ് പത്തനംതിട്ട ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ആറന്മുള പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിൽ ലോഗിൻ ചെയ്ത് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് മുന്നിലാണ് പ്രതി നഗ്നത പ്രദർശിപ്പിച്ചത്. രോഗി എന്ന പേരിൽ പോർട്ടലിൽ കയറിയ യുവാവാണ് അതിക്രമം കാണിച്ചത്.
വെബ്സൈറ്റിൽ കയറിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു.
ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്ത് അന്വേഷിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇ സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്.
രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.