തൃശ്ശൂർ: സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മര്‍ദനദൃശ്യങ്ങളിലെ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്. പത്താംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഒല്ലൂര്‍ പോലീസാണ് ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെ കേസെടുത്തത്.കുട്ടിയുടെ മൊഴിയെടുത്തു. ഡ്രൈവറുടെ പരാതിയില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസിന് സാധ്യതയുണ്ട്.ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിക്കുന്നു എന്ന പേരിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഡ്രെവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് കുട്ടിയുടെ പിതാവ് മൊഴി നല്‍കുകയായിരുന്നു.ഒല്ലൂരില്‍ പിആര്‍ പടിയില്‍ പെട്രോള്‍ പമ്പില്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ലോറി ഡ്രൈവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.കുട്ടിയുടെ കരച്ചില്‍ കേട്ട് പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ഓടിയെത്തി. ഇതോടെ കടന്നു കളഞ്ഞ ഡ്രൈവറെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെത്തിയാണ് പിതാവ് മര്‍ദ്ദിച്ചത്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2