Verification: ce991c98f858ff30

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; വിശദീകരണം തേടി മെഡിക്കല്‍ കോളേജ്

Kozhikode Medical College has sought an explanation from the head of the department regarding the incident where the student sat in the MBBS class without qualification.

Kerala News Today-കോഴിക്കോട്: യോഗ്യതയില്ലാതെ വിദ്യാര്‍ഥിനി എം.ബി.ബി.എസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടിയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും വൈസ് പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ കുട്ടികൾ വൈകിവന്നപ്പോൾ താല്‍ക്കാലികമായി ഹാജർ രേഖപ്പെടുത്തിയതാണെന്നും ഈ പട്ടിക തുടർന്നുള്ള ദിവസങ്ങളിലും പിന്തുടർന്ന് വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗൺസിലിംഗ് കഴിഞ്ഞ ഉടൻ തന്നെ തുടങ്ങി.
രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോൾ എല്ലാ കുട്ടികളും എത്തിയിരുന്നില്ല. പിന്നീട് പല കുട്ടികളും കൂട്ടമായി എത്തി.
ക്ലാസ് വൈകാതിരിക്കാൻ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റി.
ആ സമയത്ത് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജർ രജിസ്റ്ററിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ പേര് വന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്നത്. നാല് ദിവസം അധികൃതർ അറിയാതെയായിരുന്നു ഇത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29നാണ് ഒന്നാം വർഷ ക്ലാസ് തുടങ്ങിയത്.
245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്.
സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ രാത്രി പോലീസിൽ പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പോലീസ് പറയുന്നു. വിദ്യാർത്ഥിനി മലപ്പുറം സ്വദേശിയാണ്.

 

 

 

Kerala News Today Highlight – Plus two female student in MBBS class; Medical college seeking clarification.

Leave A Reply

Your email address will not be published.