Kerala News Today-കണ്ണൂർ: ശശി തരൂർ എൻസിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ.
വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ തരൂർ പറഞ്ഞ അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
തരൂരിൻ്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.
ശശി തരൂരിൻ്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ല.
മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്.
കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ പ്രതികരിച്ചു. അതേസമയം ഡിസിസികളെ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നു എന്ന വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍ എത്തി.
Kerala News Today Highlight – P.C.Chacko that if Tharoor comes to NCP, he will be accepted.