Verification: ce991c98f858ff30

പാലക്കാട്ട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.ചാലിശ്ശേരി പോലീസ് രാവിലെ ആറ് മണിക്ക് വീട്ടിൽ എത്തിയാണ് ഷാനിബിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. 151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശേരി പോലീസിൻ്റെ വിശദീകരണം.
Leave A Reply

Your email address will not be published.