Kerala News Today-പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ പിടികൂടി. 150 കിലോഗ്രാം തൂക്കം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്.
ചന്ദനമുട്ടികൾക്ക് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പാട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദനമുട്ടികൾ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
Kerala News Today Highlight – Palakkad seized 150 kg of sandalwood.