Kerala News Today-പാലക്കാട്: നഗരമധ്യത്തില്‍ ബസ് മോഷണം പോയെന്ന് പരാതി. രാത്രിയില്‍ നിര്‍ത്തിയിട്ട ബസാണ് രാവിലെയെത്തിയപ്പോള്‍ കാണാതായത്. പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ചെമ്മാനം ബസാണ് മോഷം പോയത്.
തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
പട്ടികാട് സ്വദേശി സാലുവിൻ്റെ ഉടമസ്ഥതയിലുള്ള ബസാണ് കാണാതായത്.
ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു.
തുടർന്ന് ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇത് പമ്പിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
ഇതോടെ ബസ് ഉടമസ്ഥർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ അൽപസമയം മുൻപ് ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
Kerala News Today Highlight – Palakkad bus theft.