Verification: ce991c98f858ff30

‘ഓപ്പറേഷൻ സുപ്പാരി’: ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസ്

'Operation Suppari' in Thiruvananthapuram to clamp down on gangsters in the city.

തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി’.

സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു നടപടിക്ക് നിർദേശം നൽകി. ഗുണ്ടകളുടെ പ്രൊഫൈൽ തയ്യാറാക്കും. ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ അടക്കം ശേഖരിക്കും. ഗുണ്ടാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും. സ്ഥിരം കുറ്റവാളികള്‍ക്ക് എതിരേ കാപ്പ നടപടി ശകതമാക്കും.

ഗുണ്ടാ സഹായം തേടുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരെയും നിരീക്ഷിക്കും.

തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ നീക്കം. പോത്തൻകോട് യുവാവിനെ കാല് വെട്ടി എറിയുകയും വധിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഓപറേഷൻ കാവൽ കൊണ്ടുവന്നിരുന്നു.

ഡിജിപിയുടെ തീരുമാന പ്രകാരമായിരുന്നു ഈ നീക്കം. തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി.

ഇത് പ്രകാരം പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

 

 

Kerala News Today Highlight – ‘Operation Suppari’: Police to clamp down on gangsters.

Leave A Reply

Your email address will not be published.