തിരുവനന്തപുരം: ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് 36 ലക്ഷം രൂപ പിഴയീടാക്കി.
സംസ്ഥാന വ്യാപകമായി ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയാണ് ഓപ്പറേഷൻ ഷവർമ്മ.
ഓപ്പറേഷൻ ഷവർമ്മയിലൂടെ 36,42,500 രൂപ പിഴ ഈടാക്കിയെന്ന് സർക്കാർ നിയമസഭയില്‍ പറഞ്ഞു.
2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രി സഭയില്‍ വ്യക്തമാക്കി.
പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.