Verification: ce991c98f858ff30

എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

One more person has been arrested in the case of SFI woman leader being attacked in Wayanad Meppadi Polytechnic College.

Kerala News Today-കല്‍പ്പറ്റ: വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്.
അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്.

ആദർശിന് കോളജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല എന്ന് പോലീസ് അറിയിച്ചു.
ഇതോടെ എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്റ്‌ ആയ അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് പേരെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു.
എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പോലീസിൻ്റെ റിപ്പോർട്ട്‌ കിട്ടിയ ശേഷം കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സംഘർഷത്തിന് പിന്നാലെ അടച്ചിട്ട കോളേജ് തിങ്കളാഴ്ച തുറക്കും.

 

 

 

Kerala News Today Highlight- Incident of assault on SFI woman leader: One more arrested.

 

Leave A Reply

Your email address will not be published.