കൊട്ടാരക്കര: കുളക്കടയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം. കുളക്കട വള്ളക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ബൈക്ക് യാത്രികനായ പെരുംകുളം സ്വദേശി അനീഷ് പി കെ(39) ആണ് മരണപ്പെട്ടത്. രണ്ടുപേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഏനാത്ത് ഭാഗത്തുനിന്ന് വന്ന കാറും വള്ളക്കടവ് ഭാഗത്തുനിന്ന് യു ടേൺ എടുക്കുകയായിരുന്ന ബൈക്കുമാണ് കുട്ടിയിടിച്ചത്. അനീഷിൻ്റെ കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനീഷിൻ്റെ ശവശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസ് എടുത്തു.