Kerala News Today-ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം. ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്ന് എന്‍എസ്എസ് ഒരടി പോലും പിന്നോട്ട് പോകില്ല. ജാതിയുടെ പേരില്‍ സമ്പന്നന്മാര് സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുകയാണ്. 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നുമാണ് നിയമം ആവശ്യപ്പെട്ടത്.
Kerala News Today Highlight – NSS reiterates to end caste reservation.