Kerala News Today-കൊച്ചി: ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി എഴുത്തുകാരന് എന്‍ എസ് മാധവന്. ഇതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നതായും മാധവന് ട്വിറ്ററിലൂടെ അറിയിച്ചു.
സംവിധായകന് ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആശംസകള്‍ നേരുന്നതായും എന്‍ എസ് മാധവന് ട്വീറ്റ് ചെയ്തു.
ഈ പേരുമായി മുന്നോട്ടുപോവുന്നതിന് മാധവൻ്റെ അനുമതി വേണമെന്ന് ഫിലിം ചേംബര്‍ നിര്‍ദേശിച്ചതായാണ് സൂചന.
സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്.
സുരാജ് ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തെത്തിയത്.
ഇതിന് പിന്നാലെ എന്‍ എസ് മാധവന് ഒരു വൈകാരികമായ ട്വീറ്റ് പോസ്റ്റ് ചെയ്തു.
തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തൻ്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവനുണ്ടായിരുന്നത്. സാഹിത്യ അക്കാദമി ചെയര്മാന് സച്ചിതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.
ഇതിന് പിന്നാലൊണ് വിഷയത്തില്‍ ഫിലിം ചേംബറിൻ്റെ ഇടപെടലുണ്ടായത്. അതേസമയം ചേംബറിൻ്റെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സംവിധായകന് ഹേമന്ദ് നായര്‍ പ്രതികരിച്ചു.
Kerala News Today Highlight – The name ‘Higvita’ will not be used for the film; NS Madhavan thanked Film Chamber.