Kerala News Today-കാസർഗോഡ്: കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ.
പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. പിടിച്ചുപറി, മയക്കുമരുന്ന് കടത്തുൾപ്പെടെ കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസ്.
ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പോലിസ് അറിയിച്ചു.
നവംബർ 25ന് രാത്രി കോട്ടപ്പുറത്തുനിന്നാണ് യുവാവിനെയും ഭാര്യയെയും പോലീസ് പിടികൂടിയത്.
കോട്ടപുറത്ത് വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Kerala News Today