തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പോലീസിന്‍റെ നോട്ടീസ്.ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പോലീസ് വിനു വി ജോണിന് നോട്ടീസ് നൽകിയിട്ടുള്ളത്.വാര്‍ത്താപരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവും സിപിഐഎം രാജ്യസഭാ അംഗവുമായ എളമരം കരീമിൻ്റെ പരാതിയിലാണ് നടപടി.2022 മാര്‍ച്ച് 28 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് അവര്‍ ഡിബേറ്റിലാണ് കേസിനാപ്സദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.പണിമുടക്കില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തില്‍ സിഐടിയു നേതാവ് കൂടിയായ എളമരം കരീം പ്രതികരിച്ചിരുന്നു. എളമരം കരീം പണിമുടക്കിൻ്റെ പേരില്‍ നടന്ന അക്രമങ്ങള്‍ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ ആരോപിച്ചു.ചര്‍ച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തില്‍ എളമരം കരീമിനോ കുടുംബത്തിനോ നേര്‍ക്കാണ് അക്രമം നടന്നതെങ്കില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് വിനു വി ജോണ്‍ വിമര്‍ശിച്ചു.
Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 2