തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും കെടി ജലീൽ പറഞ്ഞു. നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ജലീലിന്റെ പരാമർശം. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെടി ജലീൽ പറഞ്ഞു. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും കെടി ജലീൽ പറഞ്ഞു. അതേസമയം അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍ രംഗത്തെത്തി. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.