Verification: ce991c98f858ff30

നിലയ്ക്കല്‍ ബസ് അപകടം: പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി

KERALA NEWS TODAY- പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.

നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം.

ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്നുള്ളവരാണെന്നാണ് വിവരം.

അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി.

ആംബുലന്‍സുകളിലും അയ്യപ്പഭക്തരുടെ മറ്റുവാഹനങ്ങളിലുമാണ് യാത്രക്കാരെ ആശുപത്രികളില്‍ എത്തിച്ചത്. ഇവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിവരങ്ങളുണ്ട്. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.