Kerala News Today-ആലപ്പുഴ: നാഗ്പൂരില്‍ മരിച്ച കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം.
ആലപ്പുഴ വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിയോടെ നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ച്ചു.
തുടര്‍ന്ന് പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്കെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കിയത്.
നിദയുടെ മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി. സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു.
സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി.
നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.
Kerala News Today Highlight – Nida’s travelogue of the country; The body was buried.