National News-മംഗളൂരു: മംഗളൂരു സ്ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ.
ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്ഫോടനം നടത്തിയത്.
മംഗളൂരു സ്ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്ഫോടനമെന്നുമാണ് ലഭിക്കുന്ന വിവരം.
ഇത് സംഭവത്തിൻ്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ടെന്ന് പോലീസ് പറയുന്നു. മംഗളൂരു സ്ഫോടനക്കേസില്‍ കേരളത്തിലും തമിഴ്നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു.
സ്ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപിയും വ്യക്തമാക്കി. ഷാരിഖിൻ്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.
National News Highlight – NIA said accused Shariq was on trial before Mangaluru blast.