KOLLAM NEWS – കൊല്ലം : തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്.
ചാത്തിനാംകുളത്ത് മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകൻ നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതലാണ് പരിശോധന തുടങ്ങിയത്.
ഇന്നലെയും കൊല്ലം ചവറയിൽ എൻ.ഐ.എ റെയ്ഡ് നടന്നിരുന്നു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല.
ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍. പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ എന്‍.ഐ.എക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പരിശോധന.