Verification: ce991c98f858ff30

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കുറ്റപത്രം നൽകി എൻഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ കൊച്ചി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. 59 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേസിലെ 12 പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുല‍ർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോ‍ർട്ടിലുണ്ട്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു.

 

Leave A Reply

Your email address will not be published.