Verification: ce991c98f858ff30

ആലപ്പുഴയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സ പിഴവെന്ന് പരാതി

Newborn baby and mother died in Alappuzha.

Kerala News Today-ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിൻ്റെ ഭാര്യ അപർണ്ണയും(22) കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു.

പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും പിന്നീട് അമ്മയും മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയുമാണ് ബന്ധുക്കൾ പരാതി നൽകിയത്.

ഇന്നലെ രാത്രിയിലും ആശുപത്രിയില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് അപര്‍ണയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ലേബര്‍ റൂമിലേക്ക് മാറ്റി.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളെ അറിയിച്ച ആശുപത്രി അധികൃതര്‍ അപര്‍ണയുടെ അമ്മയില്‍ നിന്ന് സമ്മത പത്രം ഒപ്പിട്ടുവാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.

വൈകിട്ട് നാലോടെയാണ് കുട്ടി മരിച്ചെന്ന് അറിയിച്ചത്. തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടിയതിനാല്‍ അപര്‍ണയെ വെന്റിലേറ്ററിലേക്ക് മാറ്റി.
രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലും കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

 

 

Kerala News Today Highlight – Mother dies after newborn baby in Alappuzha; Complaint that the treatment is wrong.

Leave A Reply

Your email address will not be published.