തിരുവനന്തപുരം: നയന സൂര്യയുടെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം.
ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്ത് നല്‍കും. ക്രൈംബ്രാഞ്ചിന് കേസിന്റെ ഫയലുകള്‍ കൈമാറി.
കേസന്വേഷണം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി കേസിൻ്റെ ഫയലുകളെല്ലാം അന്വേഷണ സംഘം ഏറ്റുവാങ്ങി.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തില്‍ ദുരൂഹത സൂചിപ്പിക്കുന്ന സാഹചര്യത്തില്‍, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിൻ്റെ ആദ്യ തീരുമാനം.
മൃതദേഹം സംസ്കരിച്ചതിനാല്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തുക സാധ്യമല്ല. അതിനാല്‍ ലഭ്യമായ പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളും തെളിവുകളും, ശാസ്ത്രീയപരിശോധനാഫലങ്ങളുമെല്ലാം പരിശോധിച്ച് മരണകാരണം കണ്ടെത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
Kerala News Today Highlight – Nayana Surya’s mysterious death: Decision to form a medical board