Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നാനി-എസ്ജെ സൂര്യ ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ’ ഒടിടിയിലേക്ക്

തെലുങ്ക് നടൻ നാനി നായകനായെത്തിയ പുതിയ ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഈ മാസം 26 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. ഡിവിവി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച സൂര്യാസ്‌ സാറ്റർഡേയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. നാനിക്ക് പുറമെ ചിത്രത്തിൽ വില്ലനായെത്തിയ എസ്ജെ സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷരിൽ നിന്ന് ലഭിച്ചത്. ചിത്രം ആഗോള തലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷനും സ്വന്തമാക്കിയിരുന്നു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന്‍ സായ് കുമാർ ആണ്.

Leave A Reply

Your email address will not be published.