തിരുവനന്തപുരം: ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പാർട്ടിക്ക് ആശങ്കയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ശിവശങ്കറും പാർട്ടിയും തമ്മിൽ ബന്ധമില്ല. ഇതാദ്യമായിട്ടല്ലല്ലോ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.ലൈഫ് മിഷൻ കേസിലെ ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല.അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്.സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല.കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 3