കണ്ണൂര്‍: ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍.എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് ജാഥയില്‍ എവിടെ വേണമെങ്കിലും വരാം. ഇ പി ജയരാജന്‍ മനഃപൂര്‍വം വിട്ടുനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു അതൃപ്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും സംയുക്തമായി കാലാപാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സെസ് വര്‍ധിപ്പിച്ചു എന്ന് പറഞ്ഞാണ് ഈ സമരം നടത്തുന്നത്.ചാവേറുകളെ പോലെയാണ് സമരം നടക്കുന്നത്. ആക്രമണ സമരത്തിനെതിരായി ജനങ്ങളും പ്രതികരിക്കും. സംഘര്‍ഷം ഉണ്ടാക്കാന്‍ രണ്ടാളായാലും മതി.തെറ്റായ സമര രീതിയാണ് ഇവിടെയുള്ളത്. ജനകീയ സമര രീതിയല്ല നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2