Kerala News Today-തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി.
പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.
1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം.
ഇളവുകൾ പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ യുവതി ലിഗയെ പ്രതികൾ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്. കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു.
പോത്തൻകോട്ടെ ആയുർവേദ കോളജിൽ നിന്നും 2018 മാർച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങൾക്കു ശേഷം പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Kerala News Today Highlight – Murder of foreign woman: Accused sentenced to life imprisonment.