NATIONAL NEWS – മുംബൈ: ഇന്ന് പുലർച്ചെ മുംബൈ-ഗോവ ഹൈവേയിൽ അമിതവേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ച് ഒരു കുട്ടിയടക്കം ഒമ്പത് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മുംബൈയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെപോളി ഗ്രാമത്തിൽ പുലർച്ചെ 4.45നായിരുന്നു ദാരുണമായ സംഭവം.
മരിച്ചവരിൽ ഒരു പെൺകുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു.
പരിക്കേറ്റത് നാല് വയസ്സുള്ള പെൺകുട്ടിയാണെന്ന് പോലീസ് സൂപ്രണ്ട് സോമനാഥ് ഗാർഗെ പറഞ്ഞു.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.