National News-ന്യൂഡൽഹി: ചൈനയിലും യുഎസിലും ജപ്പാനിലും ഉൾപ്പടെ കോവിഡ് വ്യാപനം തീവ്രമായതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എംപിമാർ. രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആവശ്യം.
അമേരിക്ക, ജപ്പാൻ, ചൈന, ബ്രസീൽ അടക്കമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍
രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
രാവിലെ 11 മണിക്കാണ് ഡൽഹിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിൻ്റെ അജണ്ട.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
National News Highlight – Covid spread: MPs want control over air traffic in the country