കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നാട് കടത്താൻ നീക്കം. ഇതിൻ്റെ ഭാഗമായി ആകാശ് ഉൾപ്പെട്ട കേസുകൾ പരിശോധിക്കുകയാണ് പോലീസ്.തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വർണ്ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നീക്കം.ഇതിനിടെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്നത്.അതേസമയം ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂർ ഡിവൈഎസ്പിയുടെ വിശദീകരണം.അതേസമയം, ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല.ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി അണികളെ അറിയിച്ചിട്ടുണ്ട്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2